ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് തീപിടിച്ചു

തൃശൂർ: നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് തീപിടിച്ചു. ശക്തന്‍ സ്റ്റാന്‍ഡിനു സമീപത്താണ് അപകടം. സി.എന്‍ഡി ഓട്ടോയായിരുന്നു. ഗ്യാസ് ലീക്കായതാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. ആര്‍ക്കും പരുക്കില്ല. സമീപത്തുകൂടി സഞ്ചരിച്ച ബൈക്ക് യാത്രികരാണ് ഓട്ടോയില്‍ നിന്ന് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു.

ഉടനെ തന്നെ ഡ്രൈവർ വാഹനം നിർത്തി ഇറങ്ങി ഓടിയതിനാല്‍ വൻ ദുരന്തം ഒഴിവായി. ഓട്ടോയില്‍ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നതും ആശ്വാസമായി. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. വാഹനത്തിന്റെ സിഎൻജി ടാങ്കിന് തീപിടിക്കാതിരുന്നതിനാല്‍ വലിയ പൊട്ടിത്തെറി ഒഴിവായി. ഗ്യാസ് ലീക്ക് ആയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.

TAGS : AUTO
SUMMARY : The running auto caught fire

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *