ടിബറ്റ് ഭൂചലനം; മരിച്ചവരുടെ എണ്ണം 95 ആയി; ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം

ടിബറ്റ് ഭൂചലനം; മരിച്ചവരുടെ എണ്ണം 95 ആയി; ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം

ലാസ: നേപ്പാളിലെ ടിബറ്റിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി ഉയര്‍ന്നു. 100ല്‍ പരം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ 7.1 തീവ്രത രേഖപ്പെടുത്തിയതുള്‍പ്പടെ തുടര്‍ച്ചയായി ആറ് ഭൂചലനങ്ങളാണ് ഉണ്ടായത്. പ്രഭവ കേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് വിവരം. ഭൂചലനത്തിന്‍റെ പ്രകമ്പനങ്ങള്‍ നേപ്പാള്‍ തലസ്ഥാനമായ കാഠ്‌മണ്ഡുവിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു.

സ്വയം ഭരണ പ്രദേശമായ ടിബറ്റ് മേഖലയില്‍ ചാങ്സുവോ, ക്വില്‍വോ, കുവോഗുവോ ടൗണ്‍ഷിപ്പുകളില്‍ നിന്നുള്ളവരാണ് മരിച്ചതെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്‌തു. നേപ്പാൾ അതിർത്തിക്കടുത്തുള്ള ഡിൻഗ്രി കൗണ്ടിയിലുണ്ടായ ഭൂചലനത്തില്‍ റിക്‌ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയതായി ചൈന ഭൂചലന നെറ്റ് വര്‍ക്ക് സെന്‍റര്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 200 കിലോമീറ്റർ ചുറ്റളവിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനമാണിത്.

ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങളുണ്ടായി. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പട്‌നയിലും പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

നേപ്പാളിലെ നോബുഷെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്ക് കിഴക്ക് വന്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. രാവിലെ 6.35 നാണ് ഭൂചലനം ഉണ്ടായത്. ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ കാഠ്മണ്ഡുവില്‍ അടക്കം പ്രകമ്പനമുണ്ടായി.


<br>
TAGS :EARTHQUAKE

SUMMARY : Tibet earthquake; Death toll rises to 95

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *