പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവ; ആശങ്ക, ജാഗ്രതാനിര്‍ദേശം, തെരച്ചില്‍ തുടരുന്നു
▪️ ഫയല്‍ ചിത്രം

പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവ; ആശങ്ക, ജാഗ്രതാനിര്‍ദേശം, തെരച്ചില്‍ തുടരുന്നു

വയനാട്: പഞ്ചാരക്കൊല്ലിയിലെ ജനവാസമേഖലയില്‍ വീണ്ടും കടുവയെ കണ്ടു. നൗഫല്‍ എന്നയാളുടെ വീടിനു സമീപത്താണ് കടുവയെ കണ്ടത്. ഇന്നലെ ആക്രമണമുണ്ടായ സ്ഥലത്തിനുസമീപമാണ് കടുവയെ കണ്ടത്. തേയിലത്തോട്ടത്തില്‍ തിരച്ചില്‍ തുടരുന്നു. പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചു. നാട്ടുകാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസം കടുവ ഭക്ഷിച്ച യുവതിയുടെ മൃതദേഹം നക്‌സല്‍ വേട്ടക്കിറങ്ങിയ സംഘം കണ്ടെത്തിയതിന് പിന്നാലെ ശക്തമായ തെരച്ചിലിന് നാട്ടുകാരും വനംവകുപ്പുമടക്കമുള്ള സംഘം ഇറങ്ങിയതിന് പിന്നാലെയാണ് വീണ്ടും കടുവയെ കണ്ടതായി വാര്‍ത്ത പുറത്തുവരുന്നത്.
<BR>
TAGS : WAYANAD
SUMMARY : Tiger again in Pancharakoli

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *