ഭീതിക്ക് ശമനം: വയനാട് അമരക്കുനിയിലെ കടുവ കൂട്ടിൽ

ഭീതിക്ക് ശമനം: വയനാട് അമരക്കുനിയിലെ കടുവ കൂട്ടിൽ

വയനാട്: പുല്‍പ്പള്ളിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കൂട്ടിലാക്കി. അമരക്കുനിയില്‍ ഇറങ്ങിയ കടുവയെയാണ് രാത്രി പതിനൊന്ന് മണിയോടെ കൂട്ടിലാക്കിയത്. ഇതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നിലനിന്ന ഭീതിക്ക് വ്യാഴാഴ്ച അർദ്ധരാത്രിയോടെ ശമനമായി. ഹോസ്പേസിലേക്കായിരിക്കും കടുവയെ കൊണ്ടുപോവുക. ദേവർഗദ്ദയിലെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. അഞ്ച് കൂടുകളാണ് കടുവയെ പിടികൂടാനായി വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്നത്. വ്യാഴാഴ്ചയാണ് ഇതിൽ ഒരു കൂട് സ്ഥാപിച്ചത്. കടുവ എത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ കണക്കാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ചിരുന്ന കൂടുകളിലൊന്നിൽ തന്നെ രാത്രി കടുവ കുടുങ്ങുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിലായി അഞ്ച് ആടുകളെയാണ് പ്രദേശത്തു നിന്ന് കടുവ പിടിച്ചത്. ചൊവ്വാഴ്ചയാണ് അവസാനമായി കടുവ ആടിനെ കൊന്നത്. ഇതോടെ കടുവ കൊന്ന ആടുകളുടെ എണ്ണം അഞ്ചായിരുന്നു. തൂപ്രയിൽ ചന്ദ്രന്റെ ആടിനെയാണ് ചൊവ്വാഴ്ച കടുവ പിടിച്ചത്. ആടിനെ കൊന്നത് പിന്നാലെ രണ്ട് തവണ കൂടി കടുവ ഇവിടെ വന്നുവെന്നും ആടിന്റെ ഉടമ ചന്ദ്രൻ പറഞ്ഞു. തെരച്ചിൽ തുടരുന്നതിനിടെ വ്യാഴാഴ്ച വൈകുന്നേരം 7.20ഓടെ തൂപ്രയിൽ റോഡ് മുറിച്ച് കടക്കുന്ന കടുവയുടെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് കടുവ കൂട്ടിൽ കുടുങ്ങിയത്.
<br>
TAGS : TIGER | WAYANAD
SUMMARY : Tiger captured in Wayanad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *