നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കാനുള്ള സജ്ജീകരണങ്ങള്‍ തയ്യാറെന്ന് വനം വകുപ്പ്
▪️ ഫയല്‍ ചിത്രം

നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കാനുള്ള സജ്ജീകരണങ്ങള്‍ തയ്യാറെന്ന് വനം വകുപ്പ്

മലപ്പുറം: കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തിയതായി വിവരം. വനംവകുപ്പിന്റെ തിരച്ചിലില്‍ കേരള എസ്റ്റേറ്റ് എസ് വളവിലാണ് കടുവയെ കണ്ടത്. വനം വകുപ്പിന്റെ തിരച്ചിലിലാണ് കടുവയെ കണ്ടെത്തിയത്. മയക്കുവെടി വെക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്ന് വനം വകുപ്പ് അറിയിച്ചു.

കടുവയുടെ സാന്നിധ്യം മനസിലാക്കാനായി അടക്കാകുണ്ടിലെ വനപ്രദേശത്ത് റിയല്‍ ടൈം മോണിറ്ററിങ്, ലൈവ് സ്ട്രീം കാമറകള്‍ സ്ഥാപിച്ചിരുന്നു. നേരത്തെയുള്ള 50 കാമറകള്‍ക്ക് പുറമെയാണ് ഇത്. നരഭോജി കടുവയെ മയക്കുവെടി വെച്ചാല്‍ പോര, കൊല്ലണമെന്ന് കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് പി ഷിജിമോള്‍ ആവശ്യപ്പെട്ടിരുന്നു.

TAGS : TIGER
SUMMARY : Tiger found; Forest Department says preparations are ready to use narcotics

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *