പഞ്ചാരക്കൊല്ലിയിലെ കടുവ നരഭോജി; ഉത്തരവിറക്കി സര്‍ക്കാര്‍

പഞ്ചാരക്കൊല്ലിയിലെ കടുവ നരഭോജി; ഉത്തരവിറക്കി സര്‍ക്കാര്‍

വയനാട്: പഞ്ചാരക്കൊല്ലിയില്‍ അതിക്രൂമായി സ്ത്രീയെ കടിച്ചുകൊന്ന കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണിത്. കടുവാ ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് നിർണായക തീരുമാനം

നിർണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച്‌ കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. തുടർച്ചയായ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചതെന്നും ഇതിനാല്‍ ആളുകളുടെ ജീവന് ഭീഷണിയായി മാറിയ കടുവയെ വെടിവെച്ച്‌ കൊല്ലാനാകുമെന്നും നിയമ തടസമുണ്ടാകില്ലെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.

പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചുകൊന്ന കടുവ തന്നെയാണ് ഇന്ന് തെരച്ചിലിനിടെ ആർആർടി ഉദ്യോഗസ്ഥനായ ജയസൂര്യയെയും ആക്രമിച്ചത്. കടുവയെ പിടികൂടാൻ നല്ല പ്രവർത്തനമാണ് നടക്കുന്നത്. എന്നാല്‍, അത് ജനങ്ങളെ തൃപ്തിപ്പെടുത്തുന്നില്ല എന്ന് വന്നപ്പോഴാണ് ഉന്നത തല യോഗം വിളിച്ചത്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവർ ഉന്നത തല യോഗത്തില്‍ പങ്കെടുത്തു.

TAGS : TIGER
SUMMARY : Tiger cannibals at Pancharakoli; The government issued an order

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *