കുടകിൽ ജനവാസ മേഖലയില്‍ കടുവ; പശുവിനെ ആക്രമിച്ച് കൊന്നു
▪️ ഫയല്‍ ചിത്രം

കുടകിൽ ജനവാസ മേഖലയില്‍ കടുവ; പശുവിനെ ആക്രമിച്ച് കൊന്നു

ബെംഗളൂരു : കുടകിലെ ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് പ്രദേശവാസികൾളെ ഭീതിയിലാക്കി. തെക്കൻ കുടകിലെ ബഡഗ ബനഗല ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം കടുവ പശുവിനെ ആക്രമിച്ച് കൊന്നത്. തുടർന്ന് സ്ഥലത്ത് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. കാപ്പിത്തോട്ട ഉടമയായ സി.ടി. പൊന്നപ്പയുടെ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്.

കാട്ടാനകൾ, കാട്ടുപോത്ത്, കുരങ്ങുകൾ എന്നിവയുടെ ഭീഷണി പ്രദേശവാസികള്‍ നിലവില്‍ നേരിടുന്നുണ്ട്. ഇതിനിടെയാണ് കടുവയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരിക്കുന്നത്. കടുവയെ ഉടൻ പിടികൂടണമെന്ന് നാട്ടുകാർ വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

വിരാജ്പേട്ട് താലൂക്ക് വനം കൺസർവേറ്റർ ജഗന്നാഥ്, എസിഎഫ് ഗോപാൽ, തിത്തിമതി, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗംഗാധർ എന്നിവരുടെ നേതൃത്വത്തിൽ പുലിയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചിട്ടുണ്ട്.
<br>
TAGS : KODAGU | TIGER ATTACK
SUMMARY : Tiger in Kodagu In populated areas; A cow was attacked and killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *