വയനാട്ടിലെ ജനവാസ മേഖലയില്‍ വീണ്ടും കടുവയിറങ്ങിയതായി സംശയം; കാൽപ്പാടുകൾ കണ്ടെത്തി

വയനാട്ടിലെ ജനവാസ മേഖലയില്‍ വീണ്ടും കടുവയിറങ്ങിയതായി സംശയം; കാൽപ്പാടുകൾ കണ്ടെത്തി

കല്‍പ്പറ്റ: വയനാട്ടിലെ ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യമുള്ളതായി സംശയം. തലപ്പുഴ 44 കാട്ടിയെരിക്കുന്നിലാണ് കടുവ ഇറങ്ങിയതായി സംശയിക്കുന്നത്.ഇവിടുത്തെ വാഴത്തോട്ടത്തില്‍ കടുവയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടെത്തി.ഇപ്പോള്‍ കടുവകളുടെ പ്രജനന കാലം കൂടിയാണ്. ഈ സമയത്ത് കടുവകള്‍ പുറത്തിറങ്ങാന്‍ സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു.

അതേ സമയം, സ്ഥലത്ത് കടുവസാന്നിധ്യം ഉണ്ടായിട്ടും വനം വകുപ്പിന് അലംഭാവമാണെന്നുള്ള വിമർശനം ഉയരുന്നുണ്ട്. പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനുള്ള നടപടികൾ ഒന്നും തന്നെ വനംവകുപ്പ് സ്വീകരിച്ചില്ലെന്നാണ് ആരോപണം.
<br>
TAGS : TIGER | WAYANAD
SUMMARY : Tiger suspected of entering residential area of ​​Wayanad again; footprints found

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *