തത്ക്കാല്‍ ടിക്കറ്റിന്റെ സമയം മാറ്റിയിട്ടില്ല, പ്രചാരണം വ്യാജം

തത്ക്കാല്‍ ടിക്കറ്റിന്റെ സമയം മാറ്റിയിട്ടില്ല, പ്രചാരണം വ്യാജം

കൊച്ചി: ട്രെയിന്‍ ടിക്കറ്റുകളുടെ ബുക്കിംഗിനായുള്ള ‘തത്കാൽ’ ടിക്കറ്റ് ബുക്കിംഗ് സമയം മാറിയിട്ടില്ലെന്ന് റെയിൽവേ. സമയം മാറുമെന്ന് കാണിച്ച് സാമൂഹികമാധ്യമങ്ങളിൽ കാർഡുകൾ പ്രചരിച്ചിരുന്നു. നിലവിൽ എസി ക്ലാസ് യാത്രയ്ക്കുള്ള തത്കാൽ ബുക്കിങ്‌ ആരംഭിക്കുന്നത്‌ രാവിലെ 10-നും സ്ലീപ്പർ, സെക്കൻഡ് എന്നിവയുടെത്‌ 11 മണിക്കുമായിരുന്നു. 15 മുതൽ ഇത് യഥാക്രമം 11 മണിക്കും 12 മണിക്കുമാകുമെന്നായിരുന്നു പ്രചാരണം.

എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും തത്ക്കാല്‍ ബുക്കിംഗ് സമയത്തില്‍ ഇത്തരത്തിലൊരു മാറ്റം വരുത്തിയിട്ടില്ലെന്നും ഇന്ത്യൻ റെയിൽവേ കാറ്ററിങ്‌ ആൻഡ്‌ ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അറിയിച്ചു.
<BR>
TAGS : RAILWAY | FAKE NEWS
SUMMARY : Timing of Tatkal ticket has not been changed, campaign is fake

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *