ബെംഗളൂരുവിൽ പാർക്കുകളിലെ സമയക്രമത്തിൽ മാറ്റം

ബെംഗളൂരുവിൽ പാർക്കുകളിലെ സമയക്രമത്തിൽ മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ പാർക്കുകളിലെ സമയക്രമത്തിൽ മാറ്റം വരുത്താൻ ബിബിഎംപിയോട് നിർദേശിച്ച് സംസ്ഥാന സർക്കാർ. നഗരത്തിലെ എല്ലാ പാർക്കുകളും പുലർച്ചെ അഞ്ചു മണിമുതൽ രാത്രി 10 മണിവരെ തുറന്നിരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രഖ്യാപിച്ചു.

ബെംഗളൂരുവിൽ 1200ലധികം ചെറുതും വലുതുമായ പാർക്കുകളുണ്ട്. എന്നാൽ പാർക്കുകളുടെ പ്രവേശന സമയത്തിലുള്ള നിയന്ത്രണം പലപ്പോഴും വിമർശനത്തിന് ഇടയാക്കിയിരുന്നു. പുലർച്ചെ അഞ്ചു മണിക്ക് തുറക്കുന്ന പാർക്കുകൾ രാവിലെ 10 മണിയോടെ അടയ്ക്കുന്നതാണ് പതിവ്. പിന്നീട് ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് എട്ടു മണിവരെയാണ് പാർക്ക് തുറന്നിടുക. ഇതാണ് ഇപ്പോൾ മാറ്റം വരുത്തുന്നത്.

ബിബിഎംപി പരിപാലിക്കുന്ന എല്ലാ പാർക്കുകളും രാവിലെ അഞ്ചു മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും. അതേസമയം സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പിന് കീഴിലുള്ള കബ്ബൺ പാർക്ക്, ലാൽബാഗ് എന്നിവയുടെ പ്രവേശന സമയത്തിൽ മാറ്റമില്ല.

TAGS: BENGALURU UPDATES| PARKS
SUMMARY: bengaluru parks timings changed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *