തിരുപ്പതി ലഡ്ഡു വിവാദം; സ്വതന്ത്ര അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച്‌ സുപ്രീംകോടതി

തിരുപ്പതി ലഡ്ഡു വിവാദം; സ്വതന്ത്ര അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച്‌ സുപ്രീംകോടതി

തിരുപ്പതി ലഡ്ഡു വിവാദത്തില്‍ സിബിഐ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. സിബിഐയില്‍ നിന്ന് ഉദ്യോഗസ്ഥര്‍, ആന്ധ്രപ്രദേശ് പോലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഭക്ഷ്യസുരക്ഷ അതോറിറ്റിയിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങിയതാണ് സുപ്രീംകോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം.

സിബിഐ ഡയറക്ടറുടെ മേല്‍നോട്ടത്തിലായിരിക്കും പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ‌ ഒമ്പത് അംഗ പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചിരുന്നു. ഇത് തള്ളിയാണ് കോടതി പുതിയ സ്വതന്ത്ര സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

ലഡ്ഡു വിവാദം ലക്ഷക്കണക്കിന് ഭക്തരെ വേദനിപ്പിച്ചുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ഉണ്ടെങ്കില്‍ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

TAGS : TIRUPATI LADDU | SUPREME COURT
SUMMARY : Tirupati Laddu Controversy; Supreme Court announces independent investigation team

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *