തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാനില്ല; പരാതി നൽകി കുടുംബം

തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാനില്ല; പരാതി നൽകി കുടുംബം

മലപ്പുറം: തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാറെ കാണാതായതായി പരാതി. മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബിനെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് മുതലാണ് കാണാതായത്. വൈകിട്ട് അഞ്ചേകാലോടെ ഓഫീസില്‍ നിന്നും ഇറങ്ങിയ ചാലിബ് വീട്ടില്‍ എത്താന്‍ വൈകുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. ഏറെ വെെകിയിട്ടും ചാലിബിനെ വിളിച്ചിട്ട് യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ കുടുംബം തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9846506742, 9048485374, 9745124090 എന്ന നമ്പറുകളിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണം.

<BR>
TAGS : MISSING
SUMMARY : Tirur Deputy Tehsildar Missing; The family filed a complaint

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *