എസ്.എസ്.സി പരീക്ഷകൾക്ക് ആധാർ പരിശോധന നിര്‍ബന്ധമാക്കി

എസ്.എസ്.സി പരീക്ഷകൾക്ക് ആധാർ പരിശോധന നിര്‍ബന്ധമാക്കി

ന്യൂ​ഡ​ൽ​ഹി: പരീക്ഷയെഴുതുന്നവരുടെ ഐഡന്റിറ്റി ഉറപ്പുവരുത്താന്‍ എ​ല്ലാ പ​രീ​ക്ഷ​ക​ളി​ലും ആ​ധാ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബ​യോ​മെ​ട്രി​ക് പ​രി​ശോ​ധ​ന ന​ട​പ്പാ​ക്കുമെന്ന് സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ (എ​സ്.​എ​സ്‌.​സി). അ​ടു​ത്ത മാ​സം മു​ത​ലു​​ള്ള റി​ക്രൂ​ട്ട്മെ​ന്റ് പ​രീ​ക്ഷ​ക​ളി​ൽ ന​ട​പ​ടി നിലവില്‍ വരും.

വി​വി​ധ കേ​ന്ദ്ര മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും വ​കു​പ്പു​ക​ളി​ലും ഗ​സ​റ്റ​ഡ് അ​ല്ലാ​ത്ത ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ചു​മ​ത​ല​യു​ള്ള ഏ​റ്റ​വും വ​ലി​യ റി​ക്രൂ​ട്ട്മെ​ന്റ് ഏ​ജ​ൻ​സി​ക​ളി​ൽ ഒ​ന്നാ​ണ് എ​സ്.​എ​സ്‌.​സി.

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്തും, പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷാ ഫോ​റം പൂ​രി​പ്പി​ക്കു​മ്പോ​ഴും, 2025 മേ​യ് മു​ത​ൽ ക​മീ​ഷൻ ന​ട​ത്തു​ന്ന എ​ഴു​ത്തു​പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​കു​മ്പോ​ഴും ഉദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ആ​ധാ​ർ ഉ​പ​യോ​ഗി​ച്ച് സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്താം. ആ​ധാ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്ക​ൽ ആ​ൾ​മാ​റാ​ട്ടം അ​ട​ക്ക​മു​ള്ള​വ ത​ട​യാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് എ​സ്.​എ​സ്.​സി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
<BR>
TAGS : EXAMINATIONS
SUMMARY : To prevent fraud; Aadhaar Verification for SSC Exams

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *