ഡൽഹി ആർക്കൊപ്പമെന്ന് ഇന്നറിയാം 

ഡൽഹി ആർക്കൊപ്പമെന്ന് ഇന്നറിയാം 

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണിയ ശേഷം വോട്ടിംഗ് മെഷീനിലേക്ക് കടക്കും. രാവിലെ 8. 30 ഓടെ ആദ്യ ഫല സൂചനകൾ ലഭ്യമാകും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 5000 ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വിന്യസിച്ചിട്ടുള്ളത്.

ഈ മാസം അഞ്ചിന് നടന്ന വോട്ടെടുപ്പിൽ 60.54% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 70 സീറ്റുകളിലായി 699 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടിയത്.

എഎപി, ബിജെപി, കോൺഗ്രസ് എന്നീ പ്രമുഖ പാർട്ടികളുടെ ത്രികോണമത്സരത്തിനാണ് തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നു

അതേസമയം ഡൽഹി തിരഞ്ഞെടുപ്പ് ഇന്ത്യ മുന്നണിയുടെ കെട്ടുറിപ്പിനെ കൂടി ബാധിച്ചിരുന്നു. കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ഉൾപ്പെടെ ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷവിമർശനുമായി രം​ഗത്ത് വന്നിരുന്നു. എന്നാല്‍ ഇന്ത്യ മുന്നണിയുടെ ഭാ​ഗമായ തൃണമൂൽ കോൺ​ഗ്രസും സമജ്‌വാദി പാർട്ടിയും ഡൽഹിയിൽ ആം ആദ്മി പാർട്ടിയെയാണ് പിന്തുണച്ചത്.
<BR>
TAGS : DELHI ELECTION-2025,
SUMMARY : Today we know who Delhi is with.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *