ബെംഗളൂരു കനകപുര റോഡിൽ ടോൾ പിരിവ് ഏർപ്പെടുത്തി

ബെംഗളൂരു കനകപുര റോഡിൽ ടോൾ പിരിവ് ഏർപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും മൈസൂരുവിലെക്കുള്ള ബദൽ പാതയായ കനകപുര റോഡിൽ ടോൾ പിരിവ് ആരംഭിച്ചു. കനകപുര മലവള്ളി റീച്ചിലെ സോമനഹള്ളിയിലാണ് ടോൾ പിരിവ് ആരംഭിച്ചത്. കനകപുര റോഡ് നാലുവരിയായി വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായ ഇടനാഴിയിൽ ആണ് (NH 209) ടോൾ ആരംഭിച്ചിരിക്കുന്നത്

കാറുകൾ, ജീപ്പുകൾ, സമാനമായ ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവയക്ക് ഒരു വശത്തേക്ക് 85 രൂപയും ഇരുവശങ്ങളിലേക്കും ഉള്ള യാത്രയ്ക്ക് 130 രൂപയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലഘു വാണിജ്യ വാഹനങ്ങൾക്കും മിനി ബസുകൾക്കും ഒരു വശത്തേക്ക് 140 ഉം ഇരുവശത്തെക്കു 205 ഉം നൽകണം. ലോറികൾക്കും വലിയ ബസുകൾക്കും യഥാക്രമം 290 ഉം 435 ഉം ആണ് നിരക്ക്.

ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലെക്കുള്ള ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേ കൂടാതെ ബെംഗളൂരുവിൽ നിന്നും മാണ്ഡ്യ, രാമനഗര എന്നീ ജില്ലകൾ വഴി മൈസൂരുവിലെക്ക് എത്താനുള്ള പാതയാണ് കനകപുര റോഡ്.
<BR>
TAGS : TOLL COLLECTION | MYSURU- KANAKKAPURA ROAD
SUMMARY : Toll collection has also been introduced on the Bengaluru-Kanakapura road.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *