ചല്ലഘട്ട മുതൽ മാഗഡി റോഡ് വരെയുള്ള ടോൾ രഹിത റോഡ് ഉടൻ തുറക്കും

ചല്ലഘട്ട മുതൽ മാഗഡി റോഡ് വരെയുള്ള ടോൾ രഹിത റോഡ് ഉടൻ തുറക്കും

ബെംഗളൂരു: തെക്കൻ ബെംഗളൂരുവിനെ നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗവുമായി ബന്ധിപ്പിക്കുന്ന 10.8 കിലോമീറ്റർ ടോൾ രഹിത റോഡ് ഉടൻ തുറക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. മൈസൂരു റോഡിലെ ചല്ലഘട്ട (നമ്മ മെട്രോ ഡിപ്പോ) മുതൽ മാഗഡി റോഡിലെ കടബഗെരെ ക്രോസ് വരെ നീളുന്ന 10-വരി പാതയാണിത്. നിലവിൽ ടോൾ ഈടാക്കുന്ന നൈസ് റോഡിന് സമാന്തരമായാണ് പാത നിർമിക്കുന്നത്.

ബിഡിഎയുടെ നാദപ്രഭു കെംപെഗൗഡ ലേഔട്ടിലേക്ക് (എൻപികെഎൽ) കണക്റ്റിവിറ്റി നൽകുന്നതിനൊപ്പം, തെക്ക് മുതൽ പടിഞ്ഞാറൻ ബെംഗളൂരു വരെയുള്ള യാത്രാ സമയം നിലവിലെ 1.5 മണിക്കൂറിൽ നിന്ന് 10 മിനിറ്റായി റോഡ് കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ആകെ ചെലവ് 585 കോടി രൂപയാണ്.

കമ്പിപുര, കെ. കൃഷ്ണ സാഗര, ഭീമനകുപ്പെ, കൊമ്മഘട്ട, കെഞ്ചനപുര, സുലികെരെ എന്നീ ഗ്രാമങ്ങളിലൂടെ റോഡ് കടന്നുപോകും. അടുത്ത രണ്ട് മാസത്തിനുള്ളിൽ റോഡ് ഗതാഗതത്തിനായി തുറക്കുമെന്ന് ബിഡിഎ എഞ്ചിനീയർ അറിയിച്ചു. പദ്ധതി പൂർത്തിയാക്കാനുള്ള പ്രാരംഭ സമയപരിധി 2019 ഓഗസ്റ്റായിരുന്നു. എന്നാൽ നിരവധി കാരണങ്ങളാൽ ഇത് നീളുകയായിരുന്നു.

TAGS: BENGALURU
SUMMARY: Coming soon, Toll-free road linking south & west Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *