സംസ്ഥാന പാതകളില്‍ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും

സംസ്ഥാന പാതകളില്‍ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും

ബെംഗളൂരു: കര്‍ണാടകയിലുടനീമുള്ള പാതകളില്‍ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. ഏപ്രില്‍ ഒന്ന് മുതല്‍ ടോള്‍ നിരക്കില്‍ 5 ശതമാനം വരെ വര്‍ധനവ് വരുത്തിയേക്കുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ധനത്തിന്റേയും മറ്റും വിലക്കയറ്റം കണക്കിലെടുത്ത് ടോള്‍ നിരക്കുകളില്‍ പ്രതിവര്‍ഷം 3 മുതല്‍ 5 ശതമാനം വരെ വര്‍ധന വരുത്താന്‍ വ്യവസ്ഥയുണ്ടെന്ന് എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനത്തെ 66 ടോള്‍ പ്ലാസകളില്‍ പുതുക്കിയ നിരക്കുകള്‍ ബാധകമാകും.

ബെംഗളൂരു-മൈസൂരു റൂട്ടിലെ കണിമിനികെ, ശേഷഗിരിഹള്ളി, ബെംഗളൂരു-തിരുപ്പതി റൂട്ടിലെ നംഗ്ലി, ബെംഗളൂരു-ഹൈദരാബാദ് റൂട്ടിലെ ബാഗേപള്ളി, ബെംഗളൂരു എയര്‍പോര്‍ട്ട് റോഡിലെ സദഹള്ളി, ഹുലിഗുണ്ടെ, നല്ലൂര്‍ ദേവനഹള്ളി (സാറ്റലൈറ്റ് ടൗണ്‍ റിംഗ് റോഡ്) എന്നിവിടങ്ങളിലടക്കമുള്ള ടോള്‍ പ്ലാസകളില്‍ വര്‍ധനവ് ബാധകമായിരിക്കും. 58 ടോള്‍ പ്ലാസകളാണ് കര്‍ണാടകയിലുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 13,702 കോടി രൂപയാണ് സംസ്ഥാനത്ത് ടോള്‍ ഇനത്തില്‍ ഈടാക്കുന്നത്.

TAGS: KARNATAKA | TOLL FEE
SUMMARY: Toll fee likely to increase by 5 pc in state from April 1

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *