കുതിച്ചുയര്‍ന്ന് പച്ചക്കറിവില; തക്കാളി വില വീണ്ടും സെഞ്ച്വറി കടന്നു

കുതിച്ചുയര്‍ന്ന് പച്ചക്കറിവില; തക്കാളി വില വീണ്ടും സെഞ്ച്വറി കടന്നു

കേരളത്തിൽ കുതിച്ചുയർന്ന് പച്ചക്കറി വില. പൊതുവിപണിയില്‍ തക്കാളി വില 100 രൂപയിലെത്തി. ഹോർട്ടി കോർപ്പിന്‍റെ ഔട്ട്ലെറ്റുകളില്‍ 110 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില. ഇതിന് പുറമേ ഉള്ളി, ബീൻസ്, സാവാള, ഇഞ്ചി തുടങ്ങിയ എല്ലാത്തരം പച്ചക്കറികള്‍ക്കും വില ഉയർന്നിട്ടുണ്ട്.

15 രൂപയായിരുന്ന പടവലത്തിന് ഇപ്പോള്‍ 25 രൂപയായി ഉയർന്നു. 25 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 40 രൂപയും 40 രൂപയായിരുന്ന കടച്ചക്കയ്ക്ക് 60 രൂപയുമായി. 25 രൂപയുണ്ടായിരുന്ന വെണ്ടയ്ക്ക 45 രൂപയിലും 30 രൂപയുണ്ടായിരുന്ന പയറിന് 80 രൂപയുമായി വർധിച്ചു.


TAGS: TOMATO| KERALA| VEGETABLES|
SUMMARY: Tomato price again crossed the century mark

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *