ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

റിയാദ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ (ഞായറാഴ്ച) ചെറിയപെരുന്നാള്‍. ഒമാനില്‍ തിങ്കളാഴ്ചയായിരിക്കും പെരുന്നാള്‍. മാസപ്പിറവി കണ്ടതായി യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ അറിയിച്ചു. ഒമാനില്‍ മാസപ്പിറവി കാണാത്ത പശ്ചാതലത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിക്കും.

സൗദിയിലെ 15,948 ലധികം പള്ളികളിലും 3,939 തുറസ്സായ പ്രാർഥനാ മൈതാനങ്ങളിലും ഞായറാഴ്ച പുലർച്ചെ ഈദ് പ്രാർഥനകൾ നടക്കും. യുഎഇയിലെ ചന്ദ്രക്കല സമിതി മഗ്രിബ് പ്രാർഥനകൾക്ക് ശേഷം ചേ‍ർന്ന യോഗത്തിലാണ് ശവ്വാൽ മാസപ്പിറവി പ്രഖ്യാപിച്ചത്. തുട‍ർന്ന് നീതിന്യായ മന്ത്രിയും സമിതി ചെയർമാനുമായ അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവാദ് അൽ നുഐമി ഇക്കാര്യം സ്ഥിരീകരിച്ചു.
<BR>
TAGS : EID UL FITR 2025
SUMMARY : Tomorrow is a Eid ul fter in the Gulf countries except Oman

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *