ഇന്ദിര കാന്റീനുകളിൽ ടച്ച് സ്‌ക്രീൻ മെനു ബോർഡുകൾ അവതരിപ്പിക്കും

ഇന്ദിര കാന്റീനുകളിൽ ടച്ച് സ്‌ക്രീൻ മെനു ബോർഡുകൾ അവതരിപ്പിക്കും

ബെംഗളൂരു: ഇന്ദിര കാന്റീനുകളിൽ ഉപഭോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ഉടൻ ടച്ച് സ്‌ക്രീൻ മെനു ബോർഡുകൾ അവതരിപ്പിക്കും. നഗരത്തിലെ ഇന്ദിരാ കാൻ്റീനുകൾ നവീകരിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.

ടാബിനേക്കാൾ വലുപ്പമുള്ള സ്ക്രീണിൽ ഭക്ഷണ മെനു എല്ലാവർക്കും വ്യക്തമായിരിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ഇതിൽ ഫേസ് റെക്കഗ്നിഷൻ സോഫ്റ്റ്‌വെയർ ഉൾപ്പെടുത്തും.

ഇന്ദിര കാന്റീൻ നടത്തിപ്പിൽ സുതാര്യത കൊണ്ടുവരികയും ഓർഡർ ചെയ്യുന്ന പ്രക്രിയ സുഗമമാക്കുകയും ചെയ്യുകയാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) സുരാൽകർ വികാസ് കിഷോർ പറഞ്ഞു.

നിലവിൽ, ക്യാൻ്റീനുകളിൽ പ്രതിദിനം എത്ര ഭക്ഷണം വിൽക്കുന്നു എന്നതിൻ്റെ കണക്ക് ബിബിഎംപിയുടെ പക്കലില്ല. ടച്ച് സ്‌ക്രീൻ മെനു ബോർഡുകൾ അവതരിപ്പിക്കുന്നതോടെ, പൗരസമിതിക്ക് ദൈനംദിന ബിസിനസ്സിൻ്റെ ഡാറ്റ ലഭിക്കും.

രാജരാജേശ്വരി നഗർ സോണിലെ മൂന്ന് കാൻ്റീനുകളിലാണ് ആദ്യം പദ്ധതി അവതരിപ്പിക്കുന്നത്. ബെംഗളൂരുവിലെ എട്ട് സോണുകളിലായി 170 കാൻ്റീനുകളിൽ ഈ സംവിധാനം സ്ഥാപിക്കാനാണ് ബിബിഎംപി പദ്ധതിയിടുന്നത്.

TAGS: BENGALURU | INDIRA CANTEEN
SUMMARY: BBMP to introduce touch screen menu board with face recognition feature for ordering food at Indira Canteens in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *