സുരക്ഷാ ക്രമീകരണങ്ങളില്ല; 30ഓളം റിസോർട്ടുകൾക്ക് നോട്ടീസ് നൽകി ടൂറിസം വകുപ്പ്

സുരക്ഷാ ക്രമീകരണങ്ങളില്ല; 30ഓളം റിസോർട്ടുകൾക്ക് നോട്ടീസ് നൽകി ടൂറിസം വകുപ്പ്

ബെംഗളൂരു: സുരക്ഷ ക്രമീകരണങ്ങളില്ലാതെ പ്രവർത്തിക്കുന്ന 30ഓളം റിസോർട്ടുകൾക്ക് നോട്ടീസ് നൽകി ടൂറിസം വകുപ്പ്. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ റിസോർട്ടുകൾ അടച്ചുപൂട്ടുമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി.

റിസോർട്ട് ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഇത്തരം അനധികൃത സ്ഥാപനങ്ങൾക്കും ഹോംസ്റ്റേകൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഹരോഹള്ളി താലൂക്കിലെ ബേട്ടഹള്ളി ഗ്രാമത്തിലെ ജംഗിൾ ട്രയൽ റിസോർട്ടിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് സിപ്‌ലൈൻ കേബിൾ പൊട്ടി ബെംഗളൂരു സ്വദേശിനി മരിച്ചിരുന്നു. ഇതേതുടർന്നാണ് നടപടി.

ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ 32 അനധികൃത റിസോർട്ടുകൾ ആണ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 30ഓളം ഹോംസ്റ്റേകൾക്ക് നോട്ടീസ് നൽകുകയും അവ നിയമവിധേയമാക്കുന്നത് വരെ അടച്ചിടാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. അനുമതിയില്ലാത്ത റിസോർട്ടുകൾ കണ്ടെത്തി നിയമവിധേയമാക്കാൻ തീരുമാനിച്ചതായി ടൂറിസം കമ്മിറ്റി വ്യക്തമാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *