ബെംഗളൂരുവില്‍ നിന്നുള്ള ടൂറിസ്റ്റ് ബസ് പാലാ തൊടുപുഴ റോഡില്‍ മറിഞ്ഞ് അപകടം; 18 പേര്‍ക്ക് പരുക്ക് മൂന്നുപേരുടെ നില ഗുരുതരം

ബെംഗളൂരുവില്‍ നിന്നുള്ള ടൂറിസ്റ്റ് ബസ് പാലാ തൊടുപുഴ റോഡില്‍ മറിഞ്ഞ് അപകടം; 18 പേര്‍ക്ക് പരുക്ക് മൂന്നുപേരുടെ നില ഗുരുതരം

കോട്ടയം : കോട്ടയം പാലാ തൊടുപുഴ റോഡില്‍ കുറിഞ്ഞി വളവിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. 18പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേക്ക് വന്ന സൂരജ് എന്ന ബസാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെ 11 ഓടെയാണ് അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടെ ബസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു.

അപകടത്തില്‍ പരുക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലക്ക് മാറ്റി. രാമപുരം, കരിങ്കുന്നം പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടന്നത്.

<Br>
TAGS : ACCIDENT | KOTTAYAM | PALA
SUMMARY : Tourist bus from Bengaluru overturned on Pala Thodupuzha road

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *