ബൈസണ്‍വാലിയില്‍ വിനോദസഞ്ചാരികളുടെ ബസ് അപകടത്തില്‍പ്പെട്ടു; 14 പേർക്ക് പരുക്ക്

ബൈസണ്‍വാലിയില്‍ വിനോദസഞ്ചാരികളുടെ ബസ് അപകടത്തില്‍പ്പെട്ടു; 14 പേർക്ക് പരുക്ക്

ഇടുക്കി: ബൈസണ്‍വാലി ടീ കമ്പനിക്ക് സമീപം വിനോദസഞ്ചാരികളുടെ ബസ് അപകടത്തില്‍പ്പെട്ട് 14 പേര്‍ക്ക് പരുക്കേറ്റു. തമിഴ്നാട് നിന്നുള്ള വിനോദസഞ്ചാരികളുടെ ബസാണ് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇറക്കത്തിൽ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. സമീപത്തുണ്ടായിരുന്ന പാലത്തിന്റെ കൈവരി തകർത്ത് വാഹനം മൺതിട്ടയിൽ ഇടിച്ചു നിൽക്കുകയാണുണ്ടായത്. ‘ടി കമ്പനി’ക്ക് സമീപമായിരുന്നു അപകടമുണ്ടായത്.
<br>
TAGS : ACCIDENT |  IDUKKI NEWS
SUMMARY : Tourist bus met accident in Bison Valley; 14 people were injured

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *