ടെന്റ് തകർന്ന് വീണ് വിനോദ സഞ്ചാരി മരണപ്പെട്ട സംഭവം; റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ
നിഷ്മ

ടെന്റ് തകർന്ന് വീണ് വിനോദ സഞ്ചാരി മരണപ്പെട്ട സംഭവം; റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ

വയനാട്: മേപ്പാടിയില്‍ 900 കണ്ടി റിസോർട്ടിലെ ടെന്റ് തകർന്ന് വീണ് വിനോദ സഞ്ചാരി മരണപ്പെട്ട സംഭവത്തില്‍ റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ. എമറാൾഡ് ടെന്റ് ഗ്രാം റിസോർട്ടിന്റെ മാനേജർ കെ പി സ്വച്ഛന്ദ്, സൂപ്പർവൈസർ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇന്നലെയാണ് സംഭവം നടന്നത്. വിനോദ സഞ്ചാരിയായ നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു. ഒരു സുരക്ഷയും ഇല്ലാത്ത ടെന്റാണ് തകർന്നുവീണത്. ദ്രവിച്ച മരത്തടികൾ കൊണ്ടാണ് ടെന്റ് ഉണ്ടാക്കിയത്.

നിഷ്മയടക്കം 16 അംഗ സംഘമാണ് റിസോർട്ടിൽ എത്തിയത്. സ്ഥലത്ത് പെയ്ത കനത്ത മഴയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. മഴയിലാണ് ടെന്റ് തകർന്ന് വീണതെന്നും ടെന്റിൽ ആവശ്യത്തിന് സുരക്ഷ ഉണ്ടായിരുന്നുവെന്നുമാണ് റിസോർട്ട് മാനേജർ ഇന്നലെ പറഞ്ഞത്.
<BR>
TAGS : WAYANAD NEWS
SUMMARY : Tourist dies after tent collapses at resort; resort operators arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *