ഇലവീഴാപൂഞ്ചിറയിലും ഇല്ലിക്കല്‍ കല്ലിലും സഞ്ചാരികള്‍ക്ക് വിലക്ക്

ഇലവീഴാപൂഞ്ചിറയിലും ഇല്ലിക്കല്‍ കല്ലിലും സഞ്ചാരികള്‍ക്ക് വിലക്ക്

കോട്ടയം: മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിലെ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ച് ജില്ലാ കലക്ടര്‍ വി വിഗ്‌നേശ്വരി ഉത്തരവിട്ടു. കോട്ടയം ജില്ലയില്‍ രണ്ടുദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുളളതിനാലാണ് നിരോധനം. നിരോധനം ഞായറാഴ്ചയും തുടരും.

കാലാവസ്ഥ മോശമായ അവസരങ്ങളില്‍ 3000ത്തിലധികം അടി ഉയരത്തിലുള്ള ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിലെ സന്ദര്‍ശനം അപകടകരമാണ്.

കഴിഞ്ഞ ദിവസം ഇല്ലിക്കല്‍കല്ലില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റിരുന്നു. വെള്ളിയാഴ്ച 12.30നാണ് ഇല്ലിക്കല്‍കല്ലില്‍ വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റത്. അവധി ദിവസങ്ങളില്‍ ആയിരത്തിലധികം വിനോദസഞ്ചാരികളാണ് ഇലവീഴാപ്പൂഞ്ചിറയിലും ഇല്ലിക്കല്‍കല്ലിലും എത്തുന്നത്. എന്നാല്‍ യാതൊരു സുരക്ഷാമാര്‍ഗങ്ങളും ഇരു സ്ഥലത്തും ഇല്ല. ഈ പ്രദേശങ്ങളിലെന്തെങ്കിലും അപകടമുണ്ടായാൽ വളരെ ദൂരം സഞ്ചരിച്ചാൽ മാത്രമേ ആശുപത്രിയിലേക്ക് എത്താനാവൂ. ഇക്കാരണങ്ങളെല്ലാം കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
<BR>
TAGS ; HEAVY RAIN KERALA | ILAVEEZHAPOONCHIRA | ILLIKKAL KALLU
SUMMARY : Tourists are prohibited at Ilavizhapoonchira and Illikal Kallu

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *