പഹൽഗാം ഭീകരാക്രമണം; കശ്മീരിൽ കുടുങ്ങിയ കന്നഡിഗരെ തിരിച്ചെത്തിച്ചു

പഹൽഗാം ഭീകരാക്രമണം; കശ്മീരിൽ കുടുങ്ങിയ കന്നഡിഗരെ തിരിച്ചെത്തിച്ചു

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീരിൽ കുടുങ്ങിയ കന്നഡിഗരെ സുരക്ഷിതമായി തിരിച്ചെത്തിച്ചു. ചിക്കമഗളുരു, ഗദഗ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെയാണ് തിരിച്ചെത്തിച്ചത്.  ചിക്കമഗളൂരുവിലെ രാമേശ്വർ നഗറിൽ നിന്നുള്ള ചന്ദ്രശേഖറും കുടുംബവും അവന്തിപ്പോരയിലെ വിഷ്ണു ക്ഷേത്രം സന്ദർശിക്കാനെത്തിയതായിരുന്നു.

ഇവിടെ നിന്ന് പുറപ്പെടാൻ വൈകിയതിനാൽ ഇവർ പഹൽഗാമിലെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. അതേസമയം, ഗദഗിൽ നിന്നുള്ള 10 പേരുടെ മറ്റൊരു സംഘം പഹൽഗാം സന്ദർശിച്ച് മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്.

ഏപ്രിൽ 22നാണ് പഹൽഗാമിൽ ഭീകരാക്രമണം നടന്നത്. കർണാടകയിൽ നിന്നുള്ള രണ്ടു പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശിവമോഗ സ്വദേശി മഞ്ജുനാഥ്, ബെംഗളൂരു സ്വദേശി ഭരത് ഭൂഷൺ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ തൊട്ടടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് എത്തിച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തിയിരുന്നു.

TAGS: KARNATAKA | TERROR ATTACK
SUMMARY: Karnataka families who were at Pahalgam return home safely

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *