മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; മാതൃകാ ടൗൺഷിപ്പിന്റെ നിർമാണ പ്രവൃത്തി ഇന്ന് മുതൽ

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; മാതൃകാ ടൗൺഷിപ്പിന്റെ നിർമാണ പ്രവൃത്തി ഇന്ന് മുതൽ

വയനാട്: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മാതൃകാ ടൗൺഷിപ്പിന്റെ നിർമാണ പ്രവൃത്തികൾക്ക് ഇന്ന് തുടക്കമാകും. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തത്. നിർമാണത്തിനായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി സർക്കാർ ഏറ്റെടുത്തു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ ആയിരുന്നു നടപടി.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 26 കോടി രൂപ ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ അക്കൗണ്ടിൽ മുമ്പ് കെട്ടി വെച്ചിരുന്നു. ഇത് കൂടാതെ 17. 77 കോടി രൂപ കൂടി ഹൈക്കോടതിയിൽ കെട്ടിവെക്കാൻ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന് ഹൈക്കോടതി നിർദ്ദേശിച്ച തുക കോടതിയിൽ കെട്ടിവെച്ച് ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത്.

എൽസ്റ്റൺ എസ്റ്റേറ്റിന് 17 കോടി രൂപ കൂടി അധികമായി നൽകണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടത്. ഏറ്റെടുത്ത ഭൂമിക്ക് പകരമായി 26 കോടി രൂപ നൽകാനായിരുന്നു സംസ്ഥാന സർക്കാർ തീരുമാനം. ടൗൺഷിപ്പ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിൽ നഷ്ടപരിഹാരം സംബന്ധിച്ച് എൽസ്റ്റൺ എസ്റ്റേറ്റ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹാരിസൺ മലയാളം കമ്പനിയുടെ നെടുമ്പാല എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാൻ തൽക്കാലം ഉദ്ദേശ്യമില്ലെന്നാണ്‌ സർക്കാർ അറിയിച്ചിരുന്നത്.

TAGS: KERALA | WAYANAD LANDSLIDE
SUMMARY: Rehabilitation project in Mundakkai to begin today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *