ടിപി ചന്ദ്രശേഖരന്‍ വധക്കേസ്; മൂന്നാംപ്രതി കൊടി സുനിക്ക് പരോള്‍

ടിപി ചന്ദ്രശേഖരന്‍ വധക്കേസ്; മൂന്നാംപ്രതി കൊടി സുനിക്ക് പരോള്‍

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതി കൊടി സുനി പരോള്‍ ലഭിച്ചതിനെ തുടർന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് മുപ്പത് ദിവസത്തെ പരോള്‍ അനുവദിച്ചത്. കൊടി സുനിക്ക് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ജയില്‍ സൂപ്രണ്ട് പരോള്‍ അനുവദിച്ചിരിക്കുന്നത്.

പരോളിനായി കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് തീരുമാനം. കമ്മിഷന്റെ കത്തില്‍ ജയില്‍ ഡിജിപിയാണ് അനുമതി നല്‍കിയത്. പോലീസ് നല്‍കിയ പ്രൊബേഷൻ റിപ്പോർട്ട് എതിരായിട്ടും ജയില്‍ ഡിജിപി ബല്‍റാം കുമാർ ഉപാദ്ധ്യായ അനുകൂല തീരുമാനമെടുക്കുകയായിരുന്നു എന്നാണ് വിവരം. ശനിയാഴ്ചയാണ് ജയിലില്‍ നിന്ന് സുനി പുറത്തിറങ്ങിയത്. ടിപി വധക്കേസിലെ മുഖ്യപ്രതിയാണ് കൊടി സുനി.

അഞ്ച് വർഷത്തിന് ശേഷമണ് കൊടി സുനിക്ക് ഇപ്പോള്‍ പരോള്‍ ലഭിക്കുന്നത്. ടിപി കേസില്‍ ജയിലില്‍ കഴിയുന്നതിനിടെ തട്ടിക്കൊണ്ടുപോകല്‍, കവർച്ച എന്നിവ ആസൂത്രണം ചെയ്തതിനും ജയില്‍ ഉദ്യോഗസ്ഥരെ മർദ്ദിച്ചതിനുമൊക്കെ പ്രതിയാണ് കൊടി സുനി. അതുകൊണ്ട് സുനിക്ക് സാധാരണ നിലയില്‍ ലഭിച്ചുകൊണ്ടിരുന്ന പരോള്‍ നല്‍കേണ്ടതില്ലെന്ന് ജയില്‍ വകുപ്പും ആഭ്യന്തര വകുപ്പും തീരുമാനിച്ചിരുന്നു. ആ തീരുമാനമാണ് ഇപ്പോള്‍ ജയില്‍ ഡിജിപി റദ്ദാക്കിയിരുന്നത്.

TAGS : TP CHANDRASHEKHARAN
SUMMARY : TP Chandrasekaran murder case; Parole for third accused Kodi Suni

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *