നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് ഭാഗികമായി തടസപ്പെടും

നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് ഭാഗികമായി തടസപ്പെടും

ബെംഗളൂരു: ട്രാക്ക് നവീകരണ പ്രവൃത്തിയുടെ ഭാഗമായി മെട്രോ പർപ്പിൾ ലൈനിൽ മാർച്ച്‌ ഒമ്പതിന് സർവീസ് ഭാഗികമായി തടസപ്പെടും. മാഗഡി റോഡിനും എം.ജി. റോഡ് സ്റ്റേഷനുകൾക്കുമിടയിലാണ് സർവീസ് തടസപ്പെടുക. ഈ സ്റ്റേഷനുകൾക്കിടയിൽ രാവിലെ 7 മുതൽ 10 വരെ മൂന്ന് മണിക്കൂർ നേരത്തേക്ക് മെട്രോ സർവീസുകൾ റദ്ദാക്കും.

കബ്ബൺ പാർക്ക്, ഡോ. ബി.ആർ. അംബേദ്കർ സ്റ്റേഷൻ, വിധാന സൗധ, സർ എം. വിശ്വേശ്വരയ്യ സ്റ്റേഷൻ, സെൻട്രൽ കോളേജ്, നാദപ്രഭു കെമ്പെഗൗഡ സ്റ്റേഷൻ, മജസ്റ്റിക് (പർപ്പിൾ ലൈൻ), ക്രാന്തിവീര സംഗോളി രായണ്ണ റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്റ്റേഷനുകൾ ഈ സമയം അടച്ചിടും. ഈ സമയം ക്യുആർ ടിക്കറ്റുകളും ലഭ്യമാകില്ല. ചല്ലഘട്ട, മാഗഡി റോഡ് സ്റ്റേഷനുകൾക്കും എം.ജി. റോഡ്, വൈറ്റ്ഫീൽഡ് (കടുഗോഡി) സ്റ്റേഷനുകൾക്കും ഇടയിലുള്ള പർപ്പിൾ ലൈനിലെ മറ്റ് ഭാഗങ്ങൾ രാവിലെ 7 മണി മുതൽ പതിവുപോലെ പ്രവർത്തിക്കും. ഗ്രീൻ ലൈനിലെ ട്രെയിനുകളും സാധാരണപോലെ പ്രവർത്തിക്കും.

 

TAGS: BENGALURU | NAMMA METRO
SUMMARY: Track renovation; Metro Purple Line service will be partially disrupted

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *