റെയിൽവേ ട്രാക്കിന്റെ നിർമാണപ്രവൃത്തി; ദൊഡ്ഡനഗുണ്ടിയിൽ ഗതാഗത നിയന്ത്രണം

റെയിൽവേ ട്രാക്കിന്റെ നിർമാണപ്രവൃത്തി; ദൊഡ്ഡനഗുണ്ടിയിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: റെയിൽവേ ട്രാക്കിന്റെ യു ഗാർഡ് ജോലികളും മറ്റ്‌ അറ്റകുറ്റപണികളും നടക്കുന്നതിനാൽ ഓഗസ്റ്റ് 18 വരെ പ്രാബല്യത്തിൽ വരുന്ന ദൊഡ്ഡനഗുണ്ടി മെയിൻ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. മഹാദേവപുര, എച്ച്എഎൽ എയർപോർട്ട് ട്രാഫിക് പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് നിർമാണ ജോലി നടക്കുന്നത്.

ഈ കാലയളവിൽ ദൊഡ്ഡനഗുണ്ടി മെയിൻ റോഡിൽ വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ട്. ദൊഡനഗുണ്ടി ജംഗ്ഷനിൽ നിന്ന് ഔട്ടർ റിങ് റോഡ് വഴി ദൊഡ്ഡനഗുണ്ടി വില്ലേജ്/എച്ച്എഎൽ ഭാഗത്തേക്കുള്ള യാത്രക്കാർ കാർത്തിക്നഗർ ജംഗ്ഷനിൽ യു-ടേൺ എടുത്ത് ഐഎസ്ആർഒ റോഡിലൂടെ പോകണം.

ദൊഡനഗുണ്ടി ഭാഗത്തുനിന്ന് ഔട്ടർ റിംഗ് റോഡിലേക്ക് യാത്ര ചെയ്യുന്നത് ഐഎസ്ആർഒ റോഡിലൂടെ കാർത്തിക്നഗർ ജംഗ്ഷനിൽ ഇടത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണെന്നും ട്രാഫിക് പോലീസ് നിർദേശിച്ചു.

 

TAGS: BENGALURU | TRAFFIC DIVERSION
SUMMARY: Vehicle flow restricted on Doddanakundi Main Road

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *