മെട്രോ ക്രെയിൻ തകരാർ; ബെംഗളൂരുവിൽ ഗതാഗതം തടസപ്പെട്ടു

മെട്രോ ക്രെയിൻ തകരാർ; ബെംഗളൂരുവിൽ ഗതാഗതം തടസപ്പെട്ടു

ബെംഗളൂരു: മെട്രോ നിർമാണത്തിന് ഉപയോഗിക്കുന്ന ക്രെയിൻ തകരാറിലായതോടെ ബെംഗളൂരുവിൽ മണിക്കൂറുകളോളം വാഹനഗതാഗതം തടസപ്പെട്ടു. എച്ച്എസ്ആർ ലേഔട്ടിനും സർവീസ് റോഡിനുമിടയിലാണ് ചൊവ്വാഴ്ച പുലർച്ചെ ക്രെയിൻ തകരാറിലായത്.

നമ്മ മെട്രോയുടെ ബ്ലൂ ലൈൻ (ഔട്ടർ റിംഗ് റോഡ്-എയർപോർട്ട്) നിർമാണത്തിനാണ് ക്രെയിൻ ഉപയോഗിച്ചിരുന്നത്. ബിഎംടിസി ബസുകളും (500 സീരീസ്) സ്വകാര്യ വാഹനങ്ങളും സാധാരണയായി ഉപയോഗിക്കുന്ന സർവീസ് റോഡിൻ്റെ ഒരു വശത്തായിരുന്നു നിർമാണം നടന്നിരുന്നത്. ക്രെയിൻ തകരാറിലായതോടെ രാഗിഗുഡ്ഡ, സിൽക്ക് ബോർഡ് എന്നിവിടങ്ങളിൽ നിന്ന് ഇബ്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ട്രാഫിക്കിൽ കുടുങ്ങി.

വാഹനത്തിൻ്റെ എഞ്ചിൻ സ്റ്റാർട്ട് ആകാതെ വന്നതിനാൽ ക്രെയിൻ ഓപ്പറേറ്റർമാർ സ്ഥലത്ത് നിന്ന് ക്രെയിൻ മറ്റൊരു വാഹനം വെച്ച് നീക്കാൻ ശ്രമിക്കുകയായിരുന്നു. സാങ്കേതിക തകരാറാണ് ഇതിനു കാരണമെന്ന് ബിഎംആർസിഎൽ പറഞ്ഞു. വാഹനഗതാഗതം പിന്നീട് പുനസ്ഥാപിച്ചതായി ബിഎംആർസിഎൽ അറിയിച്ചു.

TAGS: BENGALURU | TRAFFIC
SUMMARY: Metro crane breaks down in Bengaluru’s HSR Layout, traffic crawls

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *