ഗതാഗതക്കുരുക്ക് മുൻകൂട്ടി അറിയാൻ പുതിയ ആപ്പ്

ഗതാഗതക്കുരുക്ക് മുൻകൂട്ടി അറിയാൻ പുതിയ ആപ്പ്

ബെംഗളൂരു: ബെംഗളൂരുവിളെ ഗതാഗതക്കുരുക്ക് മുൻകൂട്ടി അറിയാൻ ആപ്പ് വികസിപ്പിക്കാനൊരുങ്ങി ട്രാഫിക് പോലീസ്. ആക്‌സിഡന്റ് റിപ്പോര്‍ട്ടിങ്, ട്രാഫിക് അപ്‌ഡേറ്റുകള്‍, പിഴ അടക്കൽ എന്നിവ നല്‍കുന്നതിനായി രണ്ട് മാസത്തിനുള്ളില്‍ (ആക്ഷനബിള്‍ ഇന്റലിജന്‍സ് ഫോര്‍ സസ്റ്റൈനബിള്‍ ട്രാഫിക് മാനേജ്മെന്റ് എന്ന സംവിധാനം വികസിപ്പിക്കും.

ആപ്പ് തത്സമയ ട്രാഫിക് തിരക്ക് സംബന്ധിച്ച അപ്ഡേറ്റുകള്‍ നല്‍കുകയും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുകയും ചെയ്യും. ട്രാഫിക് വിവരങ്ങള്‍ക്കായി ഒന്നിലധികം നാവിഗേഷന്‍ ആപ്പുകളെയോ സോഷ്യല്‍ മീഡിയയെയോ ആശ്രയിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുകയാണ് ആപ്പ് ലക്ഷ്യമിടുന്നത്.

ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താതെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്ത് നിയമലംഘനങ്ങളും അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. 5 കിലോമീറ്റര്‍ ചുറ്റളവില്‍ തത്സമയ ഗതാഗതക്കുരുക്ക് സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് ഉപയോഗപ്രദമായ നിരവധി ഫീച്ചറുകള്‍ പുതിയ വണ്‍-സ്റ്റോപ്പ് സൂപ്പര്‍ ആപ്പിൽ ലഭ്യമാക്കുമെന്ന് ട്രാഫിക് പോലീസ് പറഞ്ഞു.

TAGS: BENGALURU | TRAFFIC POLICE
SUMMARY: Bengaluru traffic police to launch super-app for real-time traffic updates, reporting accidents

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *