അറ്റകുറ്റപ്പണി; ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ രാത്രികളിൽ അടച്ചിടും

അറ്റകുറ്റപ്പണി; ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ രാത്രികളിൽ അടച്ചിടും

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി എലവേറ്റഡ് ഫ്ലൈഓവർ രാത്രികാലങ്ങളിൽ അടച്ചിടും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പാതയിൽ അറ്റുകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇലക്ട്രോണിക് സിറ്റി എക്സ്പ്രസ് വേയുടെ ഇരുവശങ്ങളിലും രാത്രികാലങ്ങളിൽ ഗതാഗതം നിരോധിക്കും. അതേസമയം പകൽ സമയങ്ങളിൽ സാധാരണ പോലെ ഇതിലൂടെ സഞ്ചരിക്കാം.

രാവിലെ 6 മുതൽ രാത്രി 11 വരെ യാതൊരു തടസ്സങ്ങളും എക്സ്പ്രസ് വേയിൽ ഉണ്ടാകില്ല. എന്നാൽ 11 മണിക്ക് ശേഷം ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കും. യാത്രക്കാർക്ക് ഫ്ലൈഓവറിന് താഴെയുള്ള സർവീസ് റോഡ് ഉപയോഗിക്കാം. അടുത്ത ഒരു മാസത്തേക്ക് നിയന്ത്രണം പ്രാബല്യത്തിലുണ്ടാകുമെന്ന് ബെംഗളൂരു സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്, സൗത്ത്) ശിവ പ്രകാശ് ദേവരാജു പറഞ്ഞു. പകൽസമയത്തെ അപേക്ഷിച്ച് രാത്രിയിൽ ഇതുവഴിയുള്ള ഗതാഗതം 20 ശതമാനം കുറവാണെന്നും അദ്ദേഹം പറഞ്ഞു.

TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Traffic restricted at electronic city flyover

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *