മെട്രോ നിർമാണ പ്രവർത്തനം; ജികെവികെ ജംഗ്ഷനിൽ മൂന്ന് മാസത്തേക്ക് ഗതാഗത നിയന്ത്രണം

മെട്രോ നിർമാണ പ്രവർത്തനം; ജികെവികെ ജംഗ്ഷനിൽ മൂന്ന് മാസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: എയർപോർട്ട് റോഡിലും മെട്രോ ക്യാഷ് ആൻഡ് കാരി റോഡിലും നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജക്കൂർ, ജികെവികെ ജംഗ്ഷനുകളിൽ മൂന്ന് മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ജികെവികെ ജംഗ്ഷനിൽ നിന്ന് ആർകെ ഹെഗ്‌ഡെ നഗർ, തനിസാന്ദ്ര, സർവീസ് റോഡ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതമാണ് നിയന്ത്രിക്കുക. ട്രാഫിക് സിഗ്നലിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

ഹെഗ്‌ഡെ നഗർ, തനിസാന്ദ്ര വഴി വരുന്ന വാഹനങ്ങൾക്ക് ജികെവികെ ജംഗ്‌ഷനിലേക്ക് വരുന്നതിന് പകരം ഹെബ്ബാൾ മേൽപ്പാലം വഴി മേഖ്രി സർക്കിളിലേക്ക് പോകാം. നിർമാണ പ്രവർത്തനം 80 ശതമാനം പൂർത്തിയായാൽ ഗതാഗതം പുനസ്ഥാപിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Traffic to be affected at GKVK junction for 3 months due to Metro work

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *