ഫ്രീഡം പാർക്കിൽ പ്രതിഷേധം; ശേഷാദ്രി റോഡിൽ ഗതാഗത നിയന്ത്രണം

ഫ്രീഡം പാർക്കിൽ പ്രതിഷേധം; ശേഷാദ്രി റോഡിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഫെഡറേഷൻ ഓഫ് കർണാടക ഡിപ്രെസ്ഡ് കമ്മ്യൂണിറ്റീസ് ഇന്ന് ഫ്രീഡം പാർക്കിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ശേഷാദ്രി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു. ഖോഡേ സർക്കിളിനും ഫ്രീഡം പാർക്കിനും ഇടയിലും ശേഷാദ്രി റോഡിലും രാവിലെ 9 മുതൽ വൈകിട്ട് 4 വരെയായിരിക്കും ഗതാഗത നിയന്ത്രണം. കെപിഎസ്‌സി പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾ ഈ റൂട്ടിൽ സഞ്ചരിക്കരുതെന്നും ട്രാഫിക് പോലീസ് നിർദേശിച്ചു.

പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്കായി പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബസുകൾ മേഖ്രി സർക്കിളിന് സമീപം പാലസ് ഗ്രൗണ്ട് ഗേറ്റ് 1, 2, 3 എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും ഫ്രീഡം പാർക്കിലെ എംഎൽസിപി പേ ആൻഡ് പാർക്കിൽ ഉപയോഗിക്കാം.

TAGS: KARNATAKA | TRAFFIC RESTRICTED
SUMMARY: Traffic restricted at sheshadri road amid protest at freedom park

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *