കുഴികൾ നികത്തൽ; വീരണ്ണപാളയ റോഡിൽ ഗതാഗത നിയന്ത്രണം

കുഴികൾ നികത്തൽ; വീരണ്ണപാളയ റോഡിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: അറ്റകുറ്റപ്പണികൾ തുടരുന്നതിനാൽ വീരണ്ണപാളയ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. വീരണ്ണപാളയയിൽ നിന്ന് ഹെബ്ബാൾ ജംഗ്ഷനിലേക്കുള്ള ഔട്ടർ റിങ് റോഡ് സർവീസ് റോഡിലാണ് നിയന്ത്രണം. ഈ റോഡിലെ കുഴികൾ നന്നാക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 21 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ ദിവസങ്ങളിൽ രാത്രി 10 മുതൽ രാവിലെ 6 വരെ വാഹന യാത്രക്കാർക്ക് വിലക്കുണ്ട്. വീരണ്ണപാളയയിൽ നിന്ന് ഹെബ്ബാളിലേക്കുള്ള യാത്രക്കാർ ഔട്ടർ റിംഗ് റോഡിൻ്റെ പ്രധാന കാരിയേജ് വേ ഉപയോഗിക്കണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചു.

 

TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Traffic restriction on Bengaluru’s Veerannapalya service road

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *