ഗതാഗതക്കുരുക്ക്; എച്ച്എഎൽ എയർപോർട്ട് റോഡിൽ ഗതാഗത നിയന്ത്രണം

ഗതാഗതക്കുരുക്ക്; എച്ച്എഎൽ എയർപോർട്ട് റോഡിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: മാർത്തഹള്ളി ബ്രിഡ്ജ് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി എച്ച്എഎൽ എയർപോർട്ട് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്. രാവിലെ 7 മുതൽ 11 വരെയും, വൈകീട്ട് 4 മുതൽ രാത്രി 10 വരെയുമാണ് ഗതാഗത നിയന്ത്രണം.

ഈ സമയങ്ങളിൽ, കെഎൽഎം സർവീസ് റോഡിൽ നിന്ന് ഔട്ടർ റിംഗ് റോഡിലേക്ക് (ഒആർആർ) കുന്ദലഹള്ളി ഗേറ്റിലേക്ക് വാഹന ഗതാഗതം അനുവദിക്കില്ല. ചെറുവാഹനങ്ങൾ ആകാശ് വിഹാർ ഹൗസിംഗിന് സമീപം യു-ടേൺ എടുത്ത് മാർത്തഹള്ളി പാലം വഴി കുന്ദലഹള്ളി ഗേറ്റിലേക്ക് പോകണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചു. ഭാരവാഹനങ്ങൾ തുളസി തിയേറ്റർ ജംഗ്ഷനിൽ യു ടേൺ എടുത്ത് അതേ വഴി തന്നെ പോകണം. കാൽനടയാത്രക്കാർ വർത്തൂർ റോഡും ഓൾഡ് എയർപോർട്ട് റോഡും മുറിച്ചുകടക്കാൻ സ്കൈവാക്ക് ഉപയോഗിക്കേണ്ടതാണ്.

 

TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Traffic Restricted at HAL airport main road and marthahalli side

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *