ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഗണേശോത്സവത്തിന്റെ ഭാഗമായുള്ള വിഗ്രഹ നിമജ്ജനം നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. വൈകീട്ട് നാല് മുതൽ ചൊവ്വാഴ്ച പുലർച്ചെ നാല് വരെയാണ് നിയന്ത്രണം. കെൻസിംഗ്ടൺ റോഡിൽ എംഇജി ഭാഗത്ത് നിന്ന് കെൻസിംഗ്ടൺ-മർഫി റോഡ് ജംഗ്ഷനിലേക്ക് വൺവേ ട്രാഫിക് മാത്രമാണ് അനുവദിക്കുക. അണ്ണാസ്വാമി മുതലിയാർ റോഡിൽ ഹലാസുരു തടാകത്തിൽ നിന്ന് തിരുവല്ലവർ സ്റ്റാച്യു ജംഗ്ഷനിലേക്കും വൺവേ ട്രാഫിക് മാത്രമേ അനുവദിക്കുള്ളു.

കെൻസിങ്ടൺ റോഡിൽ നിന്ന് ഹലസുരു തടാകത്തിലേക്ക് പോകുന്ന വാഹനങ്ങൾ ഗുരുദ്വാര ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഗംഗാധര ചെട്ടി റോഡ്, ഡിക്കൻസൺ റോഡ്, സെൻ്റ് ജോൺസ് റോഡ്, ശ്രീ സർക്കിൾ, ലാവണ്യ തിയേറ്റർ ജംഗ്ഷൻ, നാഗ ജംഗ്ഷൻ, പ്രൊമെനേഡ് റോഡ്, വീലേഴ്സ് റോഡ് വഴി കടന്നുപോകണം.

തിരുവള്ളവർ സ്റ്റാച്യു ജംഗ്ഷനിൽ നിന്ന് ഹലസുരു തടാകത്തിലേക്ക് പോകുന്ന വാഹനങ്ങൾ ഗംഗാധര ചെട്ടി റോഡ്, ഡിക്കൻസൺ റോഡ് വഴി കടന്നുപോകണം. ഹലസുരു തടാകം, കെൻസിംഗ്ടൺ റോഡ്, അണ്ണസ്വാമി മുതലിയാർ റോഡ്, ടാങ്ക് റോഡ് എന്നിവയ്ക്ക് ചുറ്റും പാർക്കിംഗ് നിയന്ത്രണവും തിങ്കളാഴ്ച ഏർപ്പെടുത്തിയിട്ടുണ്ട്.

TAGS: BENGALURU | TRAFFIC RESTRICTION
SUMMARY: Traffic restriction in bengaluru tomorrow amid idol immersion

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *