പ്രധാന റോഡുകളിൽ വാഹനങ്ങൾക്കുള്ള വേഗപരിധി നിശ്ചയിച്ച് ട്രാഫിക് പോലീസ്

പ്രധാന റോഡുകളിൽ വാഹനങ്ങൾക്കുള്ള വേഗപരിധി നിശ്ചയിച്ച് ട്രാഫിക് പോലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന റോഡുകളിൽ വാഹനങ്ങൾക്കുള്ള വേഗപരിധി നിശ്ചയിച്ച് സിറ്റി ട്രാഫിക് പോലീസ്. മണിക്കൂറിൽ 130 കിലോ മീറ്റർ വേഗത കവിയുന്ന എല്ലാ വാഹനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് ഒന്ന് മുതൽ പുതിയ നയം പ്രാബല്യത്തിൽ വരും.

നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ കേസെടുക്കും. കൂടാതെ 2000 രൂപ പിഴയും ആറ് മാസം തടവും ലഭിക്കുമെന്ന് ട്രാഫിക് പോലീസ് വ്യക്തമാക്കി. നഗരത്തിൽ ഏകദേശം 90 ശതമാനം അപകടങ്ങളും സംഭവിക്കുന്നത് അമിതവേഗത മൂലമാണ്. ഇത് തടയാൻ ഓഗസ്റ്റ് 1 മുതൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിലെത്തുന്ന വാഹനങ്ങൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യും. സ്‌പോട്ട് സ്പീഡ്, സെക്ഷണൽ സ്പീഡ് രീതികൾ ഉപയോഗിച്ചാണ് വാഹനങ്ങളുടെ വേഗത അളക്കുകയെന്ന് ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി ഡിവിഷൻ എഡിജിപി അലോക് കുമാർ പറഞ്ഞു.

TAGS: BENGALURU | TRAFFIC POLICE
SUMMARY: Over speeding: FIR against vehicles driving above 130 kmph in Karnataka from Aug 1

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *