ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചു കയറി; ആറ് കാട്ടാനകള്‍ ചരിഞ്ഞു

ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചു കയറി; ആറ് കാട്ടാനകള്‍ ചരിഞ്ഞു

കൊളംബോ: ശ്രീലങ്കയില്‍ ട്രെയിനിടിച്ച്‌ ആറ് കാട്ടാനകള്‍ ചത്തു. ഇന്നലെ രാത്രി കൊളംബോയ്ക്കു തെക്ക് ഹബറാനയില്‍ ആയിരുന്നു അപകടം. യാത്രാ ട്രെയിൻ ആനക്കൂട്ടത്തിലിടിക്കുകയായിരുന്നു. ട്രെയിൻ പാളം തെറ്റിയെങ്കിലും യാത്രക്കാർക്ക് പരുക്കില്ല.

പരുക്കേറ്റ രണ്ട് ആനകള്‍ക്കു ചികിത്സ ആരംഭിച്ചു. മനുഷ്യനും കാട്ടാനകളും തമ്മിലുള്ള സംഘർഷം വ്യാപകമായ സ്ഥലമാണ് ശ്രീലങ്ക. കഴിഞ്ഞ വർഷം ആനകളുടെ ആക്രമണത്തില്‍ 170 ആളുകള്‍ മരിച്ചിരുന്നു. 500 ആനകളെ മനുഷ്യരും വകവരുത്തി. ഓരോ വർഷവും ശരാശരി 20 ആനകള്‍ ട്രെയിനിടിച്ചു ചാകുന്നുണ്ട്.

TAGS : TRAIN | ELEPHANT
SUMMARY : Train crashes into elephant herd; six wild elephants die

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *