ഹുബ്ബള്ളി – സോളാപുർ പാതയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി

ഹുബ്ബള്ളി – സോളാപുർ പാതയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി

ബെംഗളൂരു: ഹുബ്ബള്ളി – സോളാപുർ പാതയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി. ബുധനാഴ്ച പുലർച്ചെ ഭീമ നദി പാലത്തിന് സമീപമാണ് അപകടം. പുലർച്ചെ 1.30ന് ഹുബ്ബള്ളി-സോളാപുർ ലൈനിലെ ട്രെയിൻ പാളം തെറ്റിയത്. ആർക്കും പരുക്കില്ല.

സംഭവത്തെ തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രാക്കിൻ്റെ മോശം അവസ്ഥ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ലൈനിലെ ട്രെയിൻ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ മഞ്ജുനാഥ് കനമാടി പറഞ്ഞു.

എസ്‌ഡബ്ല്യുആർ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തുകയും സാധാരണ പ്രവർത്തനങ്ങൾ കഴിയുന്നത്ര വേഗത്തിൽ പുനസ്ഥാപിക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് കനമാടി പറഞ്ഞു.

TAGS: KARNATAKA | TRAIN DERAILED
SUMMARY: Goods train derails near Bhima river bridge

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *