പ്ലാറ്റ്ഫോമിലെത്തിയിട്ടും ട്രെയിനിന്റെ വാതിൽ തുറക്കാതെ യാത്രക്കാർ കുടുങ്ങി; മാനേജർക്ക് സസ്പെൻഷൻ

പ്ലാറ്റ്ഫോമിലെത്തിയിട്ടും ട്രെയിനിന്റെ വാതിൽ തുറക്കാതെ യാത്രക്കാർ കുടുങ്ങി; മാനേജർക്ക് സസ്പെൻഷൻ

മുംബൈ: മുംബൈയിലെ ദാദർ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെത്തിയിട്ടും ട്രെയിനിന്റെ വാതിൽ തുറക്കാതെ യാത്രക്കാർ കുടുങ്ങി. പ്ലാറ്റ് ​​ഫോമിലുള്ളവർക്ക് ഉള്ളിൽ കയറാനും ട്രയിനിനകത്തെ യാത്രക്കാർക്ക് പുറത്തിറങ്ങാനും സാധിച്ചിരുന്നില്ല. ഇതേതുടർന്ന് ട്രെയിൻ മാനേജരായ ഗോപാൽ ധാകെയെ സെൻട്രൽ റെയിൽവേ സസ്​പെൻഡ് ചെയ്തു.

ശനിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ 10.05ന് ആണ് ട്രെയിൻ ദാദർ സ്റ്റേഷനിൽ എത്തിയത്. ഒരു മിനിറ്റ് നിർത്തിയ ശേഷം വാതിലുകൾ തുറക്കാതെ 10.06ന് പുറപ്പെടുകയും ചെയ്തു. മുംബൈ സബർബൻ സെക്ഷനിലെ ടിറ്റ്വാല-സി.എസ്.എം.ടി എയർകണ്ടീഷൻഡ് ട്രെയിനിലാണ് വാതിൽ തുറക്കാൻ ഗാർഡ് മറന്നത്.

എയർകണ്ടീഷൻ ചെയ്ത ലോക്കൽ ട്രെയിനുകളിൽ ഓട്ടോമാറ്റിക് ഡോർ ക്ലോസർ സിസ്റ്റമാണ് സജ്ജീകരിച്ചത്. ഇത്തരം വാതിലുകളുടെ കൺട്രോൾ പാനൽ ട്രെയിൻ മാനേജരുടെ ക്യാബിനുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ട്രെയിൻ മാനേജരാണ് വാതിലുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യേണ്ടത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ തങ്ങൾ ഉചിതമായ നടപടിയെടുക്കുമെന്ന് സെൻ​ട്രൽ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS: NATIONAL | SUSPENSION
SUMMARY: Train Manager Suspended After Forgetting To Open Doors At Dadar Station

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *