തൃശ്ശൂരിൽ ട്രെയിൻ അട്ടിമറി ശ്രമം: പാളത്തിൽ ഇരുമ്പ് തൂൺ കയറ്റിവച്ചു, ചരക്ക് ട്രെയിൻ തട്ടിത്തെറിപ്പിച്ചു, വന്‍ അപകടം ഒഴിവായി

തൃശ്ശൂരിൽ ട്രെയിൻ അട്ടിമറി ശ്രമം: പാളത്തിൽ ഇരുമ്പ് തൂൺ കയറ്റിവച്ചു, ചരക്ക് ട്രെയിൻ തട്ടിത്തെറിപ്പിച്ചു, വന്‍ അപകടം ഒഴിവായി

തൃശ്ശൂര്‍: തൃശ്ശൂരില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. തൃശൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് റെയില്‍വെ ട്രാക്കില്‍ ഇരുമ്പ് തൂണ്‍ കയറ്റിവച്ചാണ് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 4.55 നാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിന്‍ ഈ ഇരുമ്പ് തൂണ്‍ തട്ടിത്തെറിപ്പിച്ചു. തൃശ്ശൂര്‍ എറണാകുളം ഡൗണ്‍ലൈന്‍ പാതയിലാണ് റാഡ് കയറ്റി വെക്കാന്‍ ശ്രമം നടന്നത്.

ആർപിഎഫ് ആർപിഎഫ് ഇന്റലിജൻസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് സംഭവം. ഗുഡ്‌സ് ട്രെയിനിൻ്റെ പൈലറ്റാണ് സംഭവം റെയിൽവേ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത്. സംഭവത്തിന് പിന്നില്‍ അട്ടിമറി സാധ്യതയുണ്ടോയെന്ന് ആര്‍.പി.എഫ് അന്വേഷിക്കുകയാണ്.
<BR>
TAGS : SABOTAGE ATTEMPT | THRISSUR NEWS
SUMMARY : Train sabotage attempt in Thrissur: Iron pole placed on tracks, goods train derailed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *