ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ ഓഗസ്റ്റ് ആറ് വരെ റദ്ദാക്കി

ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ ഓഗസ്റ്റ് ആറ് വരെ റദ്ദാക്കി

ബെംഗളൂരു: ബെംഗളൂരു – മംഗളൂരു റൂട്ടിലെ മുഴുവൻ ട്രെയിൻ സർവീസുകളും ഓഗസ്റ്റ് ആറ് വരെ റദ്ദാക്കിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ). നേരത്തെ ഓഗസ്റ്റ് നാല് വരെയായിരുന്നു സർവീസുകൾ റദ്ദാക്കിയിരുന്നത്. എന്നാൽ ട്രാക്ക് പുനസ്ഥാപിക്കൽ ജോലി തീരാൻ സമയമെടുക്കുന്നതിനാലാണ് സർവീസുകൾ ആറ് വരെ റദ്ദാക്കുന്നതെന്ന് എസ്‌ഡബ്ല്യുആർ അറിയിച്ചു.

പശ്ചിമഘട്ട മേഖലയിലെ സക്ലേഷ്പുർ – സുബ്രഹ്മണ്യ റോഡ് ഘാട്ട് സെക്ഷനിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്നാണ് ബെംഗളൂരു-മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരുന്നത്. സക്ലേഷ്പുർ – സുബ്രഹ്മണ്യ റോഡിലെ യാദകുമാരിക്കും കഡഗരവല്ലിക്കും ഇടയിൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6.56നാണ് മണ്ണിടിച്ചിലുണ്ടായത്. തുടർന്ന് മൂന്ന് ദിവസത്തേക്കായിരുന്നു റൂട്ടിലെ ട്രെയിൻ സർവീസുകൾ ആദ്യം റദ്ദാക്കിയത്. എന്നാൽ ട്രാക്കിലെ അറ്റകുറ്റപ്പണി ഇനിയും പൂർത്തിയായിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ട്രെയിൻ നമ്പർ 16511 കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് ഓഗസ്റ്റ് 5 വരെയും ട്രെയിൻ നമ്പർ 16512 കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് ഓഗസ്റ്റ് 6 വരെയും റദ്ദാക്കി. ട്രെയിൻ നമ്പർ 16595 കെഎസ്ആർ ബെംഗളൂരു-കാർവാർ പഞ്ചഗംഗ എക്സ്പ്രസ് ഓഗസ്റ്റ് 5 വരെയും ട്രെയിൻ നമ്പർ 16596 കാർവാർ-കെഎസ്ആർ ബെംഗളൂരു പഞ്ചഗംഗ എക്സ്പ്രസ് ഓഗസ്റ്റ് 6 വരെയും, ട്രെയിൻ നമ്പർ 16585 എസ്എംവിടി ബെംഗളൂരു-മരുദേശ്വർ എക്സ്പ്രസ് ഓഗസ്റ്റ് 5 വരെയും ട്രെയിൻ നമ്പർ 16586 മുരുദേശ്വർ-എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് ഓഗസ്റ്റ് 6 വരെയും ട്രെയിൻ നമ്പർ 07377 വിജയപുര-മംഗളൂരു സെൻട്രൽ എക്സ്പ്രസ് സ്പെഷൽ ഓഗസ്റ്റ് 5 വരെയും ട്രെയിൻ നമ്പർ 07378 മംഗളൂരു സെൻട്രൽ – 07378 വരെയും റദ്ദാക്കി. വിജയപുര എക്‌സ്പ്രസ് സ്പെഷൽ ഓഗസ്റ്റ് 6 വരെയും റദ്ദാക്കി.

TAGS: KARNATAKA | TRAIN CANCELLATION
SUMMARY: SWR further extends cancellation of Bengaluru-Mangaluru services till August 6

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *