മണ്ണിടിച്ചിൽ; ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് വീണ്ടും റദ്ദാക്കി

മണ്ണിടിച്ചിൽ; ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് വീണ്ടും റദ്ദാക്കി

ബെംഗളൂരു: മണ്ണിടിച്ചിൽ കാരണം ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് വീണ്ടും റദ്ദാക്കി. വെള്ളിയാഴ്ച അർധരാത്രിയോടെ സക്‌ലേഷ്പുർ താലൂക്കിലെ ബല്ലുപേട്ട റെയിൽവേ ട്രാക്കിലാണ് മണ്ണിടിച്ചിലുണ്ടായത്.

ഇതേതുടർന്ന് ഹാസൻ, മംഗളൂരു, ബെംഗളൂരു റൂട്ടുകളിലെ ട്രെയിൻ സർവീസുകൾ പൂർണമായും, ഭാഗികമായും റദ്ദാക്കി. സക്ലേഷ്പുർ, ആളൂർ, ഹാസൻ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ അഞ്ചോളം ട്രെയിനുകളാണ് കുടുങ്ങിയത്. ഇതിൽ രണ്ട് ട്രെയിനുകൾ മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്കും മറ്റ് മൂന്നെണ്ണം ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്കുമുള്ളതായിരുന്നു.

ട്രെയിൻ നമ്പർ 16575 യെശ്വന്തപുർ – മംഗളൂരു ജംഗ്ഷൻ എക്സ്പ്രസ് ഓഗസ്റ്റ് 11നും, ട്രെയിൻ നമ്പർ 16540 മംഗളൂരു ജംഗ്ഷൻ – യെശ്വന്തപുർ എക്സ്പ്രസ് ഓഗസ്റ്റ് 11നും, ട്രെയിൻ നമ്പർ 16595 കെഎസ്ആർ ബെംഗളൂരു – കാർവാർ എക്സ്പ്രസ് ഓഗസ്റ്റ് 11നും, ട്രെയിൻ നമ്പർ 16596 കാർവാർ – കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് ഓഗസ്റ്റ് 12നും റദ്ദാക്കി.

സക്ലേഷ്പുർ – സുബ്രഹ്മണ്യ റോഡിലെ യാദകുമാരിക്കും കഡഗരവല്ലിക്കും ഇടയിൽ ജൂലൈ 26ന് മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ട്രാക്കിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനായി ഓഗസ്റ്റ് ഏഴ് വരെ ബെംഗളൂരു – മംഗളൂരു റൂട്ടിൽ ട്രെയിൻ സർവീസ് റദ്ദാക്കുകയായിരുന്നു.

 

TAGS: KARNATAKA | TRAIN CANCELLATION
SUMMARY: Landslide on railway tracks affects Bengaluru-Mangaluru train services, passengers stranded

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *