വൈറ്റ്ഫീൽഡിനും കെആർ പുരം സ്റ്റേഷനുകൾക്കും ഇടയിൽ അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകൾ തടസപ്പെടും

വൈറ്റ്ഫീൽഡിനും കെആർ പുരം സ്റ്റേഷനുകൾക്കും ഇടയിൽ അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകൾ തടസപ്പെടും

ബെംഗളൂരു: വൈറ്റ്ഫീൽഡിനും കെആർ പുരം സ്റ്റേഷനുകൾക്കും ഇടയിലുള്ള പാലം നമ്പർ 834-ൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകൾ തടസപ്പെടുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ). ട്രെയിൻ നമ്പർ 06527 ബംഗാർപേട്ട്-എസ്എംവിടി ബെംഗളൂരു മെമു സ്പെഷ്യൽ ഏപ്രിൽ 12, 15, 19, 22 തീയതികളിൽ റദ്ദാക്കും. ട്രെയിൻ നമ്പർ 06528 എസ്എംവിടി ബെംഗളൂരു-ബംഗാർപേട്ട് മെമു സ്പെഷ്യൽ ഏപ്രിൽ 13, 16, 20, 23 തീയതികളിൽ റദ്ദാക്കും.

ട്രെയിൻ നമ്പർ 16521 ബംഗാർപേട്ട്-കെഎസ്ആർ ബെംഗളൂരു മെമു എക്സ്പ്രസ് ഏപ്രിൽ 15, 22 തീയതികളിൽ വൈറ്റ്ഫീൽഡ്-കെഎസ്ആർ ബെംഗളൂരു മെമു എക്സ്പ്രസ് റദ്ദാക്കുകയും വൈറ്റ്ഫീൽഡിൽ താൽക്കാലികമായി നിർത്തുകയും ചെയ്യും. ട്രെയിൻ നമ്പർ 06269 മൈസൂരു-എസ്എംവിടി ബെംഗളൂരു ഡെയ്‌ലി പാസഞ്ചർ സ്‌പെഷ്യൽ ഏപ്രിൽ 12, 15, 19, 22 തീയതികളിൽ ബെംഗളൂരു കന്റോൺമെന്റിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പുർ, ഹെബ്ബാൾ, ബനസ്വാഡി, എസ്എംവിടി ബെംഗളൂരു വഴി സർവീസ് നടത്തും. ട്രെയിൻ നമ്പർ 06270 എസ്എംവിടി ബെംഗളൂരു-മൈസൂരു ഡെയ്‌ലി പാസഞ്ചർ സ്‌പെഷ്യൽ ഏപ്രിൽ 15, 22 തീയതികളിൽ കന്റോൺമെന്റിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി എസ്എംവിടി ബെംഗളൂരു, ബനസ്വാഡി, ഹെബ്ബാൾ, യശ്വന്ത്പുര, കെഎസ്ആർ ബെംഗളൂരു വഴി സർവീസ് നടത്തും,

ഏപ്രിൽ 14, 21 തീയതികളിൽ ട്രെയിൻ നമ്പർ 11013 ലോകമാന്യതിലക് ടെർമിനസ്-കോയമ്പത്തൂർ ഡെയ്‌ലി എക്സ്പ്രസ്, ബെംഗളൂരു ഈസ്റ്റ്, കന്റോൺമെന്റ്, കെഎസ്ആർ ബെംഗളൂരു എന്നിവിടങ്ങളിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകൾ ഒഴിവാക്കി ഗൗരിബിദനൂർ, യെലഹങ്ക, ലോട്ടെഗൊല്ലഹള്ളി, യശ്വന്ത്പുര, ഹെബ്ബാൾ, ബാനസ്വാഡി, കർമ്മേലാരം, ഹൊസൂർ വഴി സർവീസ് നടത്തും. യശ്വന്ത്പുരിൽ താൽക്കാലിക സ്റ്റോപ്പ് കൂടി ഉണ്ടായിരിക്കും.

TAGS: BENGALURU | TRAIN
SUMMARY: Changes in train schedules due to bridge work in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *