കനത്ത മഴ; ട്രെയിൻ സർവീസുകളുടെ സമയക്രമത്തിൽ മാറ്റം

കനത്ത മഴ; ട്രെയിൻ സർവീസുകളുടെ സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം: കനത്ത മഴ പെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ പരശുറാം എക്‌സ്പ്രസ് ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള ട്രെയിൻ സർവീസുകളിലെ സമയക്രമത്തിൽ മാറ്റം വരുത്തി.

ഇന്ന് രാവിലെ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 20634 തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്‌സ്പ്രസ് രണ്ട് മണിക്കൂര്‍ 15 മിനിറ്റ് വൈകി 7.30 നാണ് പുറപ്പെടുക.

കന്യാകുമാരി-മംഗളൂരു സെന്‍ട്രല്‍ 16650 പരശുറാം എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കി. ഇന്ന് രാവിലെ കന്യാകുമാരിയില്‍ നിന്നും പുറപ്പെടേണ്ട ട്രെയിന്‍ കന്യാകുമാരി മുതല്‍ ഷൊര്‍ണ്ണൂര്‍ വരെയുള്ള സര്‍വ്വീസാണ് റദ്ദാക്കിയത്. പതിവ് ഷെഡ്യൂള്‍ പ്രകാരം ഷൊര്‍ണ്ണൂരില്‍ നിന്നും ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

TAGS: RAIN | TRAIN UPDATES
SUMMARY: Several train timings changed from kerala amid rain

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *