ട്രാക്ക് നവീകരണം; ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം

ട്രാക്ക് നവീകരണം; ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം

ബെംഗളൂരു: ട്രാക്ക് നവീകരണ പ്രവൃത്തികൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റം. ദക്ഷിണ പശ്ചിമ റെയിൽവേയുടെ (എസ്ഡബ്ല്യൂആർ) കീഴിൽ ബെംഗളൂരു കന്‍റോൺമെന്‍റിനും ബൈയ്യപ്പനഹള്ളിക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ ക്രമീകരിക്കുന്നതിന് ബ്ലോക്ക് പ്രവർത്തികൾ നടക്കുന്ന സാഹചര്യത്തിലാണ് സര്‍വീസുകളിൽ മാറ്റം.

കെഎസ്ആർ ബെംഗളൂരു- ഡോ എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ, മൈസൂരു – ഡോ. എംജിആർ ചെന്നൈ സെൻട്രൽ, ലോകമാന്യ തിലക് ടെർമിനസ് – കോയമ്പത്തൂർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സർവീസിലാണ് ഫെബ്രുവരിയിൽ തിരഞ്ഞെടുത്ത തിയതികളിൽ മാറ്റം വന്നിരിക്കുന്നത്. കെ എസ് ആര്‍ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 10.40 ന് പുറപ്പെടുന്ന ട്രെയിൻ നമ്പര്‍ 12568 കെഎസ്ആർ ബെംഗളൂരു- ഡോ എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ ഫെബ്രുവരി 24, 27 തിയതികളിൽ ബെംഗളൂരു, യശ്വന്ത്പുര, ഹെബ്ബാൾ, ബനസവാടി, എസ്എംവിടി ബെംഗളൂരു, കൃഷ്ണരാജപുരം, ബംഗാർപേട്ട് വഴി റൂട്ട് തിരിച്ചുവിടും. ഒപ്പം ബെംഗളൂരു കന്‍റോൺമെന്‍റ് സ്റ്റോപ്പ് ഒഴിവാക്കുകയും ചെയ്യും.

മൈസൂരുവിൽ നിന്ന് രാത്രി 9 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16022 മൈസൂരു – ഡോ. എംജിആർ ചെന്നൈ സെൻട്രൽ കാവേരി എക്സ്പ്രസ് ഫെബ്രുവരി 24, 27 തിയതികളിൽ വഴി മാറി കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പുര, ലോട്ടെഗോല്ലഹള്ളി, ബനസവാടി, ബൈയപ്പനഹള്ളി, കൃഷ്ണരാജപുരം റൂട്ടിൽ സർവീസ് നടത്തുകയും ബെംഗളൂരു കന്‍റോൺമെന്‍റ് സ്റ്റോപ്പ് ഒഴിവാക്കുകയും ചെയ്യും.

ലോകമാന്യതിലക് ടെർമിനസിൽ നിന്ന് രാത്രി 10.35 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 11013 ലോകമാന്യ തിലക് – കോയമ്പത്തൂർ എക്സ്പ്രസ് ഫെബ്രുവരി 23, 36 തിയതികളിൽ ഗൗരിബിദനൂർ, യെലഹങ്ക, ലോട്ടെഗൊല്ലഹള്ളി, യശ്വന്ത്പുര, ഹെബ്ബാൾ, ബാനസവാടി, കർമ്മലാരം, ഹൊസൂർ വഴി സർവീസ് നടത്തും. കൂടാതെ ട്രെയിൻ നമ്പർ 12658 കെഎസ്ആർ ബെംഗളൂരു- ഡോ എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ ഫെബ്രുവരി 24, 27 തിയതികളിൽ 45 മിനിറ്റ് വൈകി രാത്രി 11.25ന് മാത്രമേ കെഎസ്ആര്‍ ബെംഗളൂരുവിൽ നിന്ന് സർവീസ് ആരംഭിക്കുകയുള്ളൂ.

TAGS: TRAIN DIVERSION
SUMMARY: Trains from Bengaluru diverted and schedule changed amid track maintanence

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *