കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

വെള്ളക്കെട്ടിനെ തുടർന്ന് നിർത്തിവെച്ച കൊങ്കൺ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. കൊങ്കൺ പാതയിൽ സാവന്ത് വാഡിക്കും മഡ്‌ഗാവിനും ഇടയിലുള്ള തുരങ്കത്തിൽ വെള്ളം കയറിയതിനെ തുടർന്നാണ് ഈ മേഖലയിലെ പന്ത്രണ്ടോളം ട്രെയിനുകൾ റദ്ദാക്കുകയും. തുരന്തോ, മംഗള അടക്കമുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടതും. തുരങ്കത്തിലുണ്ടായ ചോർച്ചയാണ് വെള്ളക്കെട്ടിന് കാരണമായത്.

വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം നിര്‍ത്തിവെച്ചതിനാല്‍ കോഴിക്കോട് വഴി ഡല്‍ഹിയിലേക്ക് പോകേണ്ട നിസാമുദ്ദീന്‍ എക്‌സപ്രസിന്റെ റൂട്ടുമാറ്റം യാത്രക്കാരെ വട്ടംകറക്കിയിരുന്നു. കോയമ്പത്തൂർ വഴി ട്രെയിന് പോകുമെന്നാണ് ഇന്നലെ വൈകിട്ട് സന്ദേശമെത്തിയത്. എന്നാല്‍ റൂട്ടില്‍ മാറ്റമില്ലെന്നും കോഴിക്കോട് വഴി ട്രെയിൻ പോകുമെന്നുമുള്ള സന്ദേശം രാത്രി 7.30ഓടെ എത്തി ട്രെയിനില്‍ കയറാന്‍ പാലക്കാടേക്ക് തിരിച്ച യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയാണ് തിരിച്ച് കോഴിക്കോടെക്കെത്തിയത്.
<BR>
TAGS : KONKAN RAILWAY,
SUMMARY : Train services on the Konkan route have been restored

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *