ബെംഗളൂരു ഈസ്റ്റ്‌ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നവീകരണജോലി; കേരളത്തിലേക്കടക്കമുള്ള ട്രെയിനുകളുടെ സ്റ്റോപ്പുകളിൽ മാറ്റം

ബെംഗളൂരു ഈസ്റ്റ്‌ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നവീകരണജോലി; കേരളത്തിലേക്കടക്കമുള്ള ട്രെയിനുകളുടെ സ്റ്റോപ്പുകളിൽ മാറ്റം

ബെംഗളൂരു: ബെംഗളൂരു ഈസ്റ്റ് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നവീകരണപ്രവൃത്തി നടക്കുന്നതിനാൽ ബെംഗളൂരു വഴിയുള്ള ട്രെയിൻ സർവീസ് സ്റ്റോപ്പുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. സ്റ്റേഷൻ താൽക്കാലികമായി അടച്ചിടുന്നതിനാൽ മാർച്ച്‌ 13 മുതൽ ചില ട്രെയിനുകൾക്ക് ബെംഗളൂരു ഈസ്റ്റിൽ സ്റ്റോപ്പ്‌ അനുവദിക്കില്ല.

തൂത്തുക്കുടി – മൈസൂരു എക്സ്പ്രസ് (നമ്പർ 16235), ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – മൈസൂരു കാവേരി എക്സ്പ്രസ് (നമ്പർ 16021), തിരുപ്പതി – ചാമരാജനഗർ എക്സ്പ്രസ് (നമ്പർ 16220), ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – കെ.എസ്.ആർ. ബെംഗളൂരു സൂപ്പർഫാസ്റ്റ് മെയിൽ (നമ്പർ 12657), കടലൂർ പോർട്ട് – മൈസൂരു എക്സ്പ്രസ് (നമ്പർ 16231), കന്യാകുമാരി – കെ.എസ്.ആർ. ബെംഗളൂരു എക്സ്പ്രസ് (നമ്പർ 16525), ജോലാർപേട്ട് – കെ.എസ്.ആർ. ബെംഗളൂരു മെമു (നമ്പർ 16519), ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – മൈസൂരു എക്സ്പ്രസ് (നമ്പർ 12609), ലോകമാന്യ തിലക് ടെർമിനസ് – കോയമ്പത്തൂർ എക്സ്പ്രസ് (നമ്പർ 11013), ദർഭംഗ – മൈസൂരു ബാഗ്മതി എക്സ്പ്രസ് (നമ്പർ 12577) കെഎസ്ആർ ബെംഗളൂരു – ജോലാർപേട്ട് മെമു (നമ്പർ 66550), ജോലാർപേട്ട്- കെഎസ്ആർ ബെംഗളൂരു മെമു (നമ്പർ 66549) എന്നീ ട്രെയിൻ സർവീസ് സ്റ്റോപ്പുകളിലാണ് മാറ്റം.

TAGS: KARNATAKA
SUMMARY: Trains won’t stop at Bengaluru East railway station starting March 13

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *